പാറപ്പുറം: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രചരണാർത്ഥം കുടുംബങ്ങളൊത്തുള്ള ‘സൊറ പറച്ചിലി’ന്റെ അഴീക്കോട് മണ്ഡലതല ഉദ്ഘാടനം പാറപ്പുറം ശാഖയിൽ വെച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം സി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ് പ്രമേയാവതരണം നടത്തി. ആദിൽ കെയുടെ അധ്യക്ഷതയിൽ സി ആലികുഞ്ഞി, സി.പി അബ്ദുല്ല, നബീൽ കെ.വി, ടി റഷീദ, സൽമത്ത് കെ.വി, നിയാസ് കെ.വി, ഷാക്കിൽ, മുഹമ്മദ് കെ.വി , മെയ്മൂനത്ത്, ഷുഹൈബ്, അസീബ്, തൻവീർ, സിനാൻ, ബുഷ്റ, നജ്മ, നുസ്രത്ത്, ഖദീജ, റുബീന, സിനാൻ, കാദർ എന്നിവർ പ്രസംഗിച്ചു.
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ യൂത്ത് ലീഗിന്റെ ‘സൊറ പറച്ചിൽ’: മണ്ഡലതല ഉദ്ഘാടനം നടത്തി
