കമ്പിൽ: കുമ്മായക്കടവ് സ്വഫാ ഖുർആൻ കോളേജിൽ വെച്ച് ഡിസംബർ 15ന് നടക്കുന്ന വാർഷിക ഖുർആൻ പ്രഭാഷണ പരിപാടിയുടെ പ്രാദേശിക പ്രവർത്തക സമിതി രൂപീകരിച്ചു.ഹാഫിള് അബ്ദുല്ല ഫൈസിയുടെ അധ്യക്ഷതയിൽ
ഷാജിർ മാസ്റ്റർ,ജംഷീർ മാസ്റ്റർ, അബ്ദുൽ ഖാദർ,മഹ്‌റൂഫ് തുടങ്ങിയവരുടെ മേൽ നോട്ടത്തിലുള്ള 25 അംഗങ്ങളടങ്ങുന്ന സമിതിക്കാണ് രൂപം നൽകിയത്.
തുടർന്ന് ഫണ്ട് ഉദ്‌ഘാടനവും പോസ്റ്റർ പ്രകാശന ചടങ്ങും നടന്നു.
സ്വഫാ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഹഫ്‌സ് സംഘടിപ്പിക്കുന്ന വാർഷിക പരിപാടി വൻ വിജയമാക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

