ജില്ലാ യുഡിഎഫ് ചെയർമാൻ പി.ടി മാത്യുവും ,കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും നടത്തിയ പത്രസമ്മേളനം

Kannadiparamba online news

എൽഡിഎഫ് സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ജനസദസ്സുകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫിന്റെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന് (ശനി) മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തു വച്ച് നടക്കുകയാണ്.പിണറായി സർക്കാറിന്റെ അഴിമതിയും ധൂർത്തും അക്രമവും കെടുകാര്യസ്ഥതയും സാമ്പത്തിക തകർച്ചയും ജനങ്ങളോട് വിശദീകരിക്കാനാണ് വിചാരണ സദസ്സ് സംഘടിപ്പിക്കുന്നത്. തകരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം ജനങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം സദസ്സിൽ അവതരിപ്പിക്കും. പിണറായി സർക്കാർ കർഷകരോടും തൊഴിലാളികളോടും യുവാക്കളോടുംസർക്കാർ ജീവനക്കാരോടും കാണിക്കുന്ന ദ്രോഹവും വഞ്ചനയും വ്യാപകമായ അഴിമതിയും അക്കമിട്ട് നിരത്തുന്ന വിചാരണ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ്സിൽ നടക്കും.

വിചാരണ സദസ്സിൽ നിയോജകമണ്ഡലത്തിനുള്ളിലുള്ള സ്വാതന്ത്ര്യ സമര സേനാനികൾ, കർഷക സംഘടന പ്രതിനിധികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ, യുവജന – വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, മഹിളാ സംഘടന പ്രതിനിധികൾ, അധ്യാപകരുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ സാമൂഹ്യപ്രവർത്തകർ , കലാ- സാഹിത്യ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ എല്ലാ ബഹുജന സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.സർക്കാരിൽ നിന്നും പണം കിട്ടാതെ കഷ്ടപ്പെടുന്ന നെല്ല് ,നാളികേര , റബ്ബർ കർഷകർ ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന കെ എസ് ആർ ടി സി അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, പെൻഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നവർ ,
പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവരും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് ജോലി കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും, സാമൂഹിക ക്ഷേമ പെൻഷനും ചികിത്സാസഹായവും ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരും , ആനുകൂല്യങ്ങൾ ലഭ്യമാകാത്ത പട്ടികജാതി -പട്ടികവർഗ്ഗക്കാർ , മത്സ്യത്തൊഴിലാളികൾ എന്നിവരുടെ ദുരിതത്തെയും കഷ്ടപ്പാടിനെയും കുറിച്ച് അവർ വിചാരണ സദസ്സിൽ സംസാരിക്കും .വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് വിചാരണ സദസ്സുകൾ സംഘടിപ്പിക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം ധർമ്മടം മണ്ഡലത്തിലെ മമ്പറത്ത് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി നിർവഹിക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും.
ഡിസംബർ 9ന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ കെ മുരളീധരൻ എംപി വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും. ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ 13ന് അഴീക്കോട് മണ്ഡലം വിചാരണ സദസ്സ് വളപട്ടണം മിനി സ്റ്റേഡിയത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും വി.ടി.ബൽറാം മുഖ്യപ്രഭാഷണം നടത്തും. 15ന് പയ്യന്നൂരിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. 16 ന് പേരാവൂർ മണ്ഡലത്തിലെ ഇരിട്ടിയിലും മട്ടന്നൂരിലും നടക്കുന്ന വിചാരണ സദസ്സുകൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ മോൻസ് ജോസഫ് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.
19ന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന മണ്ഡലംതല വിചാരണ സദസ്സ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും.
18ന് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിൽ വിചാരണ സദസ്സ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും 22ന് തളിപ്പറമ്പ് നടക്കുന്ന വിചാരണ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും
. 27 തലശ്ശേരിയിൽ കെ മുരളീധരൻ എംപിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിചാരണ സദസ്സിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!