വിധി അംഗീകരിക്കുന്നു, പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല- ഗോപിനാഥ് രവീന്ദ്രൻ

Kannadiparamba online news

സുപ്രീംക്കോടതി വിധി അംഗീകരിക്കുന്നതായും പുനഃപരിശോധനാ ഹർജി നൽകില്ലെന്നും കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോടതി വിധിയുടെ വിവരം ലഭിച്ചു. അത് അംഗീകരിക്കണം. ഉത്തരവ് വന്നതോടെ രാജിയക്ക് പ്രസക്തിയില്ലാതായി. നാളെ ഡൽഹി ജാമിയ മിലിയ സർവ്വകലാശാലയിൽ ഹിസ്റ്ററി പ്രൊഫസറായി സ്ഥിരജോലിയിൽ ചുമതലയേൽക്കും. 2021-ൽ ആയിരുന്നു വിസി പദവിയുടെ ഒന്നാംഘട്ട കാലാവധി അവസാനിച്ചത്. പുനർനിയമനത്തിന്റെ എഴുത്ത് അന്നുതന്നെ വന്നു. താൻ ആവശ്യപ്പെട്ടിട്ടല്ല പുനർനിയമനം നടത്തിയത്. പുനർനിയമത്തിൽ ഏതെങ്കിലുംതരത്തിലുള്ള തെറ്റ് ഉണ്ടായെന്ന് തോന്നിയിട്ടില്ല. ഇന്ത്യയിലെ പല വിസിമാർക്കും പുനർനിയമനം കിട്ടിയിട്ടുണ്ട്”- അദ്ദേഹം വ്യക്തമാക്കി.

നിരാശയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യൂണിവേഴ്സിറ്റിക്കായി കുറേകാര്യങ്ങൾ ചെയ്യാൻപ്പറ്റി, കുറച്ചു ബാക്കിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂർ യൂണിവേഴ്സിറ്റിയെ രാഷ്ട്രീയമായി തകർക്കാനുള്ള നീക്കം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അത് വേറെ ആൾക്കാരല്ലേ പറയേണ്ടതെന്നും ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!