വാടകക്ക് കൊണ്ടുപോയ കാർ മറിച്ചുവിറ്റ കേസിൽ പ്രതി അറസ്റ്റിൽ

Kannadiparamba online news

കണ്ണപുരം. ഉടമസ്ഥനിൽ നിന്നും വാടകക്ക് കുറച്ചു ദിവസത്തെ ആവശ്യത്തിനായി കൊണ്ടുപോയ കാർ മറിച്ചുവിൽപന നടത്തി ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി. മയ്യിൽ ചെറുപഴശി കൊട്ട പൊയിൽ സ്വദേശി പുതിയേടത്ത് വാജി ഹുദ്ദീനെ (32)യാണ് കണ്ണപുരം എസ്.ഐ.അനൂപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എ .എസ് .ഐ .റഷീദ് നാറാത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, ശരത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2020 ജൂലായ് മാസത്തിൽ കണ്ണപുരം താവം സ്വദേശി കെ.വി.അജീഷിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.13.എ കെ.4365 നമ്പർ വാഗണർ കാർ ആണ് പ്രതി വാടകക്ക് കൊണ്ട് പോയത്.കാർ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വ്യാജരേഖ ചമച്ച് കാർ മറിച്ചുവിറ്റതായ വിവരം ലഭിച്ചത്.ഇതിനിടെ യുവാവ് ഒളിവിൽ പോകുകയും ചെയ്തു.തുടർന്ന് കാർ ഉടമ കോടതിയെ സമീപിക്കുകയും കോടതി നിർദേശ പ്രകാരം കേസെടുത്ത കണ്ണപുരം പോലീസ് ഇന്നലെ രാത്രിയിൽ പ്രതി നാട്ടിലെത്തിയ വിവരത്തെ തുടർന്ന് കൊട്ട പൊയിലിലെ വീട്ടിൽ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.നേരത്തെ ഇയാൾക്ക് തട്ടികൊണ്ടുപോകലിന് വളപട്ടണം പോലീസിൽ കേസുണ്ട്. അറസ്റ്റിലായപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!