കൂത്തുപറമ്പ്  സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kannadiparamba online news

കൂത്തുപറമ്പ് . ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു. കതിരൂർവേറ്റുമ്മൽ മാങ്ങിട്ട് വയൽ സ്വദേശി ഷക്കീറിൻ്റെ മകൻ ഓരത്തുക്കണ്ടി ഹൗസിൽ മുഹമ്മദ് സിനാൻ (19) മറ്റൊരു ഇരുചക്രവാഹനയാത്രക്കാരനായ കൊളവല്ലൂർ സ്വദേശി ആലക്കൻ്റവിട കുഞ്ഞഹമ്മദിൻ്റെ മകൻ താഹ (39) എന്നിവരാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 11.30 മണിയോടെ മെരുവമ്പായിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!