കണ്ണൂർ : കോർപ്പറേഷൻ ആരോഗ്യവിഭാഗം ഹോട്ടലുകളിലും ഭക്ഷ്യോത്പാദനശാലകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഒരു ഹോട്ടൽ പൂട്ടിച്ചു. 20 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയതും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തത്.
പയ്യാമ്പലം ഗസ്റ്റ് ഹൗസ് റോഡിലെ ‘വിദേശി ധാബ’ എന്ന ഹോട്ടലാണ് പൂട്ടിച്ചത്.
പഴയ ഭക്ഷണസാധനങ്ങൾ പിടിച്ചതിന് പുറമേ ശുചിത്വനിലവാരമില്ലാത്തതിനാലാണ് ഈ ഹോട്ടൽ അടപ്പിച്ചത്. സിറ്റി സെന്ററിലെ ‘കാനോയ് റസ്റ്റോറന്റ്’, എസ്.എൻ. പാർക്ക് റോഡിലെ ‘കണ്ണൂർ ബീച്ച് ക്ലബ്ബ്’ എന്നിവിടങ്ങളിൽനിന്നും ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചു.
പാചകംചെയ്തതും പഴകിയതുമായ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ ടിക്ക, കബാബ്, ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, നെയ്‌ച്ചോർ, ഉപയോഗിച്ച് പഴകിയ പാചകയെണ്ണ, കാലാവധി കഴിഞ്ഞ പാൽ, ബ്രെഡ് തുടങ്ങിയവയാണ് പിടിച്ചത്. ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാർ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

