വളപട്ടണം: കാർ മോഷ്ടിച്ച് കൊണ്ടുപോയി നമ്പർ പ്ലേറ്റും ചേസ്നമ്പറും മാറ്റിയ മോഷ്ടാവ് പിടിയിൽ. വളപട്ടണം മന്ന സ്വദേശി എ.കെ. മുഹമ്മദ് തൻസീലിനെ(22)യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്.ഈ മാസം ഒന്നിന് ആണ് ചിറക്കൽ കോട്ടക്കുന്ന് സ്വദേശിയായ കെ. സാഹിദിൻ്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ കടത്തികൊണ്ടുപോയത്. രാത്രിയിൽ ഓട്ടത്തിനിടെ എഞ്ചിൻ തകരാറായതിനെ തുടർന്ന് പണ്ണേരി മുക്കിലെ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. തൊട്ടടുത്ത ദിവസം സ്ഥലത്തെത്തിയപ്പോൾ കാർ കാണാനില്ലായിരുന്നു തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്
മോഷ്ടിച്ച കാർ രൂപ വ്യത്യാസം വരുത്തുകയും നമ്പർ പ്ലേറ്റും ചേസ് നമ്പറും മാറ്റി തട്ടിപ്പു നടത്തവെ വാഹന പരിശോധനക്കിടെയാണ് പ്രതി പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

