തളിപ്പറമ്പ് മേഖലയില്‍ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. കണ്ടക്ടറെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളികളുടെ പണിമുടക്ക്. ബസുകൾ കൂട്ടത്തോടെ ഓട്ടം നിർത്തിയതോടെ ജനങ്ങൾ ദുരിതത്തിലായി. കഴിഞ്ഞദിവസമാണ് തളിപ്പറമ്പ് ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ർ പി ആർ ഷിജുവിനെ പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. ബസ് യാത്രക്കാരിയായ വിദ്യാർഥിനിയെ മനഃഭംഗപെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ബസ് തൊഴിലാളികൾ പണി മുടക്കുന്നത്. കണ്ണൂർ പയ്യന്നൂർ റൂട്ടിൽ അടക്കം തളിപ്പറമ്പ് മേഖലയിൽ മുഴുവനായും ബസ്സുകൾ പണി മുടക്കുകയാണ്. ബസ്സുകൾ പണിമുടക്കുന്നത് അറിയാതെ ഒട്ടേറെ യാത്രക്കാരാണ് ദുരിതത്തിലായത്. KSRTC ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പണിമുടക്കിയ ബസ് ജീവനക്കാര്‍ ആലക്കോടും തളിപ്പറമ്പിലും പ്രതിഷേധ പ്രകടനം നടത്തി. ആലക്കോട് മേഖലയില്‍ പണിമുടക്ക് നാളെയും തടരുമെന്നാണ് വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

