ഫോണിൽ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മൽ പൊക്കോട്ടി പ്രേമരാജൻ (61) ആണ് ഗുദൈബിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണു മരിച്ചത്. കുടുംബസമേതം ബഹ്റൈനിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ പ്രീത അവധിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു. വിദേശത്ത് പഠിക്കുന്ന മകൻ പ്രത്യുഷ് അടുത്ത ദിവസമാണ് യു കെ യിലേക്ക് മടങ്ങിപ്പോയത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

