മയ്യിൽ: സ്പർശം പ്രവാസി സ്വാശ്രയ സംഘം ,വേളം പടിഞ്ഞാറ് പ്രവാസി സംഘം ,വേളം പടിഞ്ഞാറ് യൂണിറ്റിന്റെയും സംയുക്‌താ ഭിമുഖ്യത്തിൽ യു എസ് എസ് സ്കോളർഷിപ്പ് നേടിയ പ്രവാസികളുടെ മക്കൾക്ക് അനുമോദനം നൽകി. അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി സംഘം മയ്യിൽ ഏരിയ ജോയിൻ സെക്രട്ടറി രാജീവൻ സംസാരിച്ചു .വൈഗ വേണുഗോപാൽ, സായൂജ്യ, സജീഷ് എന്നിവർക്ക് മൊമെന്റോനൽകി. അനുമോദന ചടങ്ങിൽ വേളം പടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറി മോഹനൻ കുട്ടഞ്ചേരി സ്വാഗതവും, കെ കെ ജനാർദ്ദനൻ അധ്യക്ഷസ്ഥാനവും സ്വീകരിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറർ മധു വിജയി കൾക്ക് അനുമോദനം നൽകി സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

