ഖത്തറിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസിയെ കാണാനില്ല

Kannadiparamba online news

വളപട്ടണം: ഖത്തറിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസിയെ കാണാനില്ല. കോഴിക്കോട്ടെ വിമാന താവളത്തിലെത്തിയ മകനെ കാണാനില്ലെന്ന പരാതിയിൽ കേസ് .പാപ്പിനിശേരി അരോളി സ്വദേശി പ്രവീൺ വയക്കര (40)യെയാണ് കാണ്മാനില്ലെന്ന് പിതാവ് നാരായണൻ വളപട്ടണം പോലീസിൽ പരാതി നൽകിയത്.ഇക്കഴിഞ്ഞ 24 ന് ജോലി ചെയ്യുന്നഖത്തറിൽ നിന്നും കോഴിക്കോട് വിമാനതാവളത്തിലെത്തിയതായി മകൻ വീട്ടിലേക്ക് ഫോൺ ചെയ്ത് അറിയിച്ചിരുന്നു. പിന്നീട് വീട്ടിലെത്താത്തതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തു.കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിളിച്ചഫോൺ നമ്പറിൽ തിരിച്ചുവിളിച്ചപ്പോൾ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ഫോൺ കോൾ അറ്റൻ്റ് ചെയ്തത്. ഹിന്ദി സംസാരിക്കുന്ന ആളാണ് ഫോണെടുത്ത്.ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കി,

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!