കണ്ണൂർ : മാലൂർ ശിവപുരം മൊട്ടയിൽ വൻ കഞ്ചാവ് വേട്ട രണ്ടു യുവാക്കൾ അറസ്റ്റിൽ .ശിവപുരം മൊട്ടയിലെ കെ.പി.ഷാനിസ് (29), മുസമ്മൽ വില്ലയിലെ സലാം (35) എന്നിവരെയാണ്
കണ്ണൂർ റൂറൽ എസ്പി.എം. ഹേമലത ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ നാർകോട്ടിക് ഡിവൈഎസ്പി വി. രമേശ ന്റെയും,പേരാവൂർ ഡിവൈഎസ്പി ഏ.വി. ജോണിന്റെയും മേൽനോട്ടത്തിൽ മാലൂർ പോലീസും, കണ്ണൂർ റൂറൽ എസ്പി യുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ( ഡാൻസാഫ്) സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 15.850 കിലോ കഞ്ചാവ് ശേഖരം പിടികൂടിയത്.
ശിവപുരം മൊട്ടയിലെ ഷാ നിസിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.. പ്രതിസലാം ആണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയത്.റെയ്ഡിൽ
മാലൂർപോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എ എസ് ഐമാരായ പ്രകാശൻ, വിനോദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളും ഉണ്ടായിരുന്നു.
മാലൂർ, മുഴക്കുന്ന്, ശിവപുരം മേഖലകളിൽ യുവാക്കൾക്ക് വ്യാപകമായി കഞ്ചാവ് വില്പന നടത്തിയിരുന്ന പ്രധാന കണ്ണികളെയാണ് പോലീസ് പിടികൂടിയത് .അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

