തളിപ്പറമ്പ്: വിദ്യാര്‍ഥിനിയെ ബസില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ടക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. ആലക്കോട് വെള്ളാട്ടെ പി.ആര്. ഷിജു(34) വിനെയാണ് തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരി അറസ്റ്റു ചെയ്തത്. ഈ മാസം 24 ന് രാവിലെ കുട്ടി സ്കൂളിലേക്ക് പോകുന്പോഴാണ് സംഭവം. ആലക്കോട് -തളിപ്പറമ്പ് ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഷിജു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

