പുല്ലുപ്പി: കൂത്ത്പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFi പുല്ലൂപ്പി സൗത്ത് യൂനിറ്റ് സംഘടിപ്പിച്ച കമ്പവലി മത്സരത്തിൽ ചെഗുവേര സെന്റർ പുല്ലുപ്പി ചാംപ്യൻമാരായി. സ്മാർട്ട് ഫിറ്റ്നസ് ജിം രണ്ടാം സ്ഥാനം നേടി. DYFi മുൻ ജില്ലാ കമ്മറ്റിയംഗം ബൈജു കോറോത്ത് വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു. കെ.സി ജിഷ ടീച്ചർ (കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) പരുപാടി ഉദ്ഘാടനം ചെയ്തു. മിഥുൻ (DYFi ജില്ലാ കമ്മറ്റിയംഗം )രക്തസാക്ഷി അനുസ്മരണം നടത്തി പരുപാടിയിൽ വച്ച് ജില്ലാ കേരളോത്സവ വിജയികളെയും മുൻ മിസ്റ്റർ കേരള മുനിർ കണ്ണാടിപ്പറമ്പിനെയും ആദരിച്ചു. രജിൻ, വിദ്യ ജോൺ , രഞ്ജിത്ത്, ഷിയ നിരഞ്ജന, ശ്രീസ സഹ ജൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

