മയ്യിൽ:
കയരളം നോർത്ത് എ എൽ പി സ്കൂൾ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും മികച്ച വിജയം കൈവരിച്ചി കുട്ടികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിജയോത്സവം നാളെ നടക്കും. രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, വാർഡ് മെമ്പർ എ പി സുചിത്ര എന്നിവർ മുഖ്യാതിഥികളാകും. മികച്ച നേട്ടമാണ് വിദ്യാലയം ഇത്തവണ മേളകളിൽ കൈവരിച്ചത്. അറബിക് കലോത്സവത്തിൽ തേർഡ് റണ്ണറപ്പും ശാസ്ത്രമേളയിൽ ഫോർത്ത് റണ്ണറപ്പും കരസ്ഥമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

