അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍.

Kannadiparamba online news

പരിയാരം: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍. എക്സോട്ടിക്, ഫാത്തിമാസ് ബസ്സുകളിലെ ജീവനക്കാരാണ് ബൈക്കപകടത്തില്‍ പെട്ട ചുമടുതാങ്ങി മണ്ടൂരിലെ 65 കാരനായ പത്മനാഭന് രക്ഷകരായത്. പരിയാരം ഏമ്പേറ്റ് നിര്‍മ്മല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്‌സോട്ടിക് ബസ് ജീവനക്കാരാണ് റോഡില്‍ വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ പദ്മനാഭനെ കണ്ടത്. ആ സമയം അവിടെ ഉണ്ടായിരുന്ന കാര്‍ യാത്രക്കാരോടും, മറ്റ് വാഹനങ്ങളോടും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെല്ലാം ഒഴുഞ്ഞു മാറുകയായിരുന്നു. അപ്പോള്‍ അതേ സമയം കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസില്‍ അപകടത്തില്‍ പെട്ട ബൈക്ക് യാത്രികനെയും കയറ്റി എക്‌സോട്ടിക്കിലെ കണ്ടക്ടര്‍ ഷിന്റോ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഷിന്റോയോടൊപ്പം എക്‌സോട്ടിക് ബസ് ഡ്രൈവര്‍ അനൂപ്, ക്ലീനര്‍ സുധീഷ്, ഫാത്തിമാസ് ഡ്രൈവര്‍ ലിപിന്‍, കണ്ടക്ടര്‍ ജിജിഷ്, നിധിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് കൂടെയുണ്ടാരിരുന്നു. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!