വിദ്യാർത്ഥികളുടെ സർഗ്ഗശേഷികൾ പ്രോത്സാഹിപ്പിക്കണം – അബ്ദുസ്സമദ് മുട്ടം

Kannadiparamba online news

കണ്ണൂർ . വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ കണ്ടെത്തി അതിൻ്റേ തായ രീതിയിൽ വളർത്തിക്കൊണ്ടു വരാനും പ്രോത്സാഹിപ്പിക്കാനും സമൂഹം മുന്നോട്ടു വരണമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ക്ഷേമനിധി ഡെപ്യൂട്ടി ചെയർമാൻ മൗലവി അബ്ദുസ്സമദ് മുട്ടം പ്രസ്താവിച്ചു.
കുട്ടികളിൽ കാണുന്ന ഏത് വാസനയും അത് പുറത്തുകൊണ്ടുവരാനും അതിനെ നന്മയിൽ അധിഷ്ഠിതമായി വളർത്തിയെടുക്കാൻ സാധ്യമാകുമ്പോഴാണ് പുതിയ കലകളും പുതിയ വാതായനങ്ങളും തുറക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസംബർ 8, 9, 10 തീയതികളിൽ ജംഇയ്യ ത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ പുതിയങ്ങാടി റേഞ്ചിലെ പുതിയങ്ങാടി ഇസത്തുൽ ഇസ്ലാം കേന്ദ്ര മദ്രസയിൽ നടക്കുന്ന പതിനേഴാമത് മുസാ ബഖയുടെ മുന്നോടിയായി 10 മേഖലകളിൽ നടത്തുന്ന മുസാബക്ക പ്രതിഭകളുടെ സംഗമം പ്രതിഭാരവം ജില്ലാതല ഉദ്ഘാടനം മാടായി മേഖലയിലെ പുതിയങ്ങാടി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
മേഖല മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രതിഭകൾ പ്രതിഭാരവത്തിൽ സംഗമിച്ചു.
മേഖലാ ചെയർമാൻ അഷ്റഫ് മൗലവി കണ്ണപുരം അധ്യക്ഷത വഹിച്ചു.
എ അബ്ദുൽ കരീം ഹാജി സമ്മാനദാനവും ജില്ലാ ട്രഷറർ അബ്ദു ഷുക്കൂർ ഫൈസി പുഷ്പഗിരി സർട്ടിഫിക്കറ്റ് വിതരണവും മുസാബക്ക ജില്ലാ ജൂറി കോഡിനേറ്റർ അബ്ദുസ്സലാം അഫ് ദലി, സയ്യിദ് അജ്മൽ തങ്ങൾ ക്ലാസിന് നേതൃത്വവും നൽകി.
സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അഷ്റഫ് ആലക്കാട് സ്വാഗതവും എം സി അബൂബക്കർ ഹൈത്തമി നന്ദിയും പറഞ്ഞു. ഹാഫിസ് ജഹ്ഫർ സ്വാദിഖ് അസ്ഹരി ഖിറാഅത് നടത്തി.
തുടർന്ന് കമ്പിൽ മേഖലാ മുസാബഖ പ്രതിഭാരവവും 26 ന് ശേഷം 8 മേഖല പ്രതിഭാരവും സംഘടിപ്പിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!