നീതിനിഷേധം ഇനിയും അനുവദിക്കാൻ സാധ്യമല്ല. – ബിഷപ്പ് അലക്സ് വടക്കും തല

Kannadiparamba online news


കണ്ണൂർ : കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലും നടക്കുന്ന ജന ജാഗരം പരിപാടിയുടെ ഭാഗമായി കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ജനജാഗരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് അലക്സ് വടക്കുംതല . ദളിത് ക്രൈസ്തവർ ഉൾക്കൊള്ളുന്ന ലത്തീൻ സമൂഹം ഇന്ന് അഭിമുഖികരിക്കുന്ന നീതി നിഷേധങ്ങൾ ഇനിയും വെച്ച് പെറുപ്പിക്കുവാൻ സാധ്യമല്ലെന്നും ഭരണാധികാരികൾ കണ്ണ് തുറന്ന് ഈ സമൂഹത്തിന് നഷ്ട്ടപ്പെട്ട അവകാശ അനുകൂല്യങ്ങൾ നൽകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം – ആതുരശ്രുശ്രൂഷ – സമൂഹ്യ സേവന മേഖലകളിൽ ഗണ്യമായ സംഭാവനകൾ പൊതു സമൂഹത്തിന് നൂറ്റാണ്ടുകളായി സമർപ്പിക്കുന്ന ലത്തീൻ സഭ സമൂഹത്തോട് ഭരണാധികാരികൾ ഇന്ന് കാണിക്കുന്ന വിവേചനങ്ങളും അവഗണനങ്ങളും സഹിച്ച് മുന്നോട്ട് പോകുവാൻ ഈ സമൂഹം സന്നദ്ധമല്ലെന്ന് ബിഷപ്പ് പ്രസ്താവിച്ചു.
ലൈഫ് മിഷൻ പോലുള്ള പാവങ്ങൾക്കുള്ള ഭവന പദ്ധതികൾ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ സമൂഹം ആരംഭം കുറിച്ചിരിന്നു. ആയിരക്കണക്കിന് വീടുകൾ സ്ഥലങ്ങൾ എന്നിവ നാനാജാതി മതസ്ഥർക്ക് നൽകിയ സുക്കോളച്ചൻ അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ്.മനുഷ്യൻറെ അന്തസ്സ് ഉയർത്തുന്നതിനുള്ള സേവനങ്ങൾ ചെയ്ത ലത്തീൻ സഭാ മക്കൾക്ക് ഇന്ന് വലിയ അവഗണന നേരിടേണ്ടി വരുന്നുവെന്ന് മുഖ്യപ്രഭാഷകനായ കെ ആർ എൽ.സി.സി പ്രതിനിധി ഷാജി ജോർജ്ജ് പ്രസ്താവിച്ചു.

കണ്ണൂർ രൂപത വികാരി ജനറൽ മോൺ ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു

ഫാ.ഷാജു കുമാർ ,ഫാ മാർട്ടിൻ രായപ്പൻ, ഫാ.ബെന്നി പൂത്തറ, രതീഷ് ആന്റണി, ശ്രീമതി ഷേർളി സ്റ്റാൻലി , ഗോഡ്സൺ ഡിക്രൂസ്, യൂജിൻ ബിജു, സിസ്റ്റർ മരിയനൂസ് ഡി. എസ്.എസ്, സബിൻ കളത്തിൽ , ബിയാട്രിസ് ടീച്ചർ. ബിജു ജോസി എന്നിവർ പ്രസംഗിച്ചു.കണ്ണൂർ രൂപതയിലെ ആറ് ഫൊറോനകളിൽ നിന്ന് 100 കണക്കിന് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!