തളിപ്പറമ്പ്:26 ന് പന്നിയൂർ ഇർശാദുൽ ഇസ്ലാം മദ്റസയിലെ പി.പി.എസ് മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന ശ്രീകണ്ഠപുരം മേഖല മുസാബഖ(ഇസ്‌ലാമിക കലാ സാഹിത്യ മത്സരം) യുടെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം സ്വാഗതസംഘം ജനറൽ കൺവീനർ നാസർ പന്നിയൂർ നിർവഹിച്ചു.
റെയ്ഞ്ച് പ്രസിഡന്റ്റ് ഹാരിസ് അസ്ഹരി, എസ്.കെ.ജെ.എംജി ല്ലാ സെക്രട്ടറി സുബൈർ അരിയിൽ, പരീക്ഷ ബോർഡ് ചെയർമാൻ ഇബ്രാഹിം മൗലവി, മഹല്ല് ഖതീബ് നിസാർ അൽഖാസിമി, റെയ്ഞ്ച് വൈസ് പ്രസിഡന്റ് മമ്മൂട്ടി ദാരിമി, ക്ഷേമനിധി ചെയർ മാൻ അയ്യൂബ് ദാരിമി, എസ്.കെ.എസ്. ബി.വി ചെയർമാൻ മുഹമ്മദ് കുഞ്ഞി മൗലവി, കൺവീനർ അമീൻ ഇർഫാനി, ബഷീർ മൗലവി, ശരീഫ് ഇർഫാനി, സലീംബദ്‌രി, ഹസൻ മൗലവി പങ്കെടുത്തു. നാലു വേദികളിലായി റെയ്ഞ്ച് മുസാബഖയിൽ വിജയികളായ നാന്നുറോളം പ്ര തിഭകളാണ് മത്സരിക്കുന്നത്. പാണക്കാട് ഹാരിസ് അലി ശിഹാബ് തങ്ങൾ മേഖല മുസാബഖ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി പ്രദർശന നഗരി ഉദ്ഘാനം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

