ഹസനാത്ത് അൽ ബററ ഫെസ്റ്റ് സമാപിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സി ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ ബററ ട്രെൻറ് ഇസ് ലാമിക് പ്രീസ് കൂൾ കിഡ്സ് ഫെസ്റ്റ് സമാപിച്ചു. പാപ്പിനിശ്ശേരി സബ്ജില്ല എ.ഇ.ഒ ബിജിമോൾ ഉദ്ഘാടനം ചെയ്തു. കെ എൻ മുസ്തഫ അധ്യക്ഷനായി. ഡോ. താജുദ്ദീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. സൈനബ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.മൂലയിൽ മുസ്തഫ, ആസാദ് വാരം റോഡ്, സൈഫുദ്ദീൻ നാറാത്ത്, എ.ടി മുസ്തഫ ഹാജി, മായിൻ മാസ്റ്റർ, ശരീഫ് മാസ്റ്റർ, മുബാറക് ഹുദവി, തസ്നി,സലീന എം, ടി.വി ഉഷ പങ്കെടുത്തു. ഫ്ലവർ ഷോ, ബുർദ, വട്ടപ്പാട്ട്, ദഫ് കളി, ഒപ്പന, മാർച്ചിങ് സോങ് ,അറബിക് ഡാൻസ് ,ഡ്രാമ, കോൽക്കളി തുടങ്ങിയ വിവിധ കലാപരിപാടികൾ പിഞ്ചു കുഞ്ഞുങ്ങൾ അവതരിപ്പിച്ചു’ ലത്തീഫ് മാസ്റ്റർ സ്വാഗതവും പി.വി ഷക്കീല ടീച്ചർ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!