നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം നടത്തി. ഇന്നു രാവിലെ 10 മണിക്ക് പുല്ലൂപ്പി കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്യാമള കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് എ.എഫ്.ഇ.ഒ റീന.എൻ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങൾ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ സൽമത്ത് കെ.വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫിഷറീസ് അക്വാകൾച്ചർ പ്രൊമോട്ടർ അഞ്ജു സി നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

