പറശ്ശിനിക്കടവ് പാമ്പുവളർത്തു കേന്ദ്രത്തിൽ കാട്ടുപാമ്പിന്‌ പത്ത് കുഞ്ഞുങ്ങൾ പിറന്നു

Kannadiparamba online news

പറശ്ശിനിക്കടവ് : പാമ്പ് വളർത്തു കേന്ദ്രത്തിൽ ‘കമല’ എന്ന കാട്ടുപാമ്പിന് പിറന്നത് 10 കുഞ്ഞുങ്ങൾ. 10 മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. ഓഗസ്റ്റ് 30-നാണ് മുട്ടയിട്ടത്. 80 ദിവസത്തിന് ശേഷം വിരിഞ്ഞു.

കുഞ്ഞുങ്ങൾക്ക് ഒരടിയോളം നീളമുണ്ട്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്. 6 മുതൽ 12 മുട്ടകൾ വരെ ഇടുന്നവയാണ് കാട്ടുപാമ്പുകൾ. പരമാവധി നീളം 1.5 മീറ്റർ ആണ്. മുട്ട വിരിഞ്ഞ്‌ കുഞ്ഞ്‌ പുറത്ത് വരാൻ കുറഞ്ഞത് രണ്ട് മാസം വേണ്ടി വരും.

തവിട്ട് നിറമുള്ള ഇവയുടെ ശരീരത്തിന് കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വളയങ്ങൾ കാണാം. ശരീരത്തിൽ ഈ വളയങ്ങൾ ഉള്ളതിനാൽ പലപ്പോഴും ഇവയെ വിഷപ്പാമ്പായി തെറ്റിദ്ധരിക്കാറുണ്ട്. അപായ ഘട്ടങ്ങളിൽ ആക്രമണ സ്വഭാവം കാണിക്കാറുള്ള ഇവ ചുരുണ്ട് ശത്രുവിന് നേരേ തലയുയർത്തി ചാടിക്കടിക്കുന്നവയാണ്.

ഇരകളെ വരിഞ്ഞുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. എലികളെ പ്രധാന ആഹാരമാക്കുന്ന ഇവയെ ഐയുസിഎൻ റെഡ് ഡേറ്റ ബുക്കിൽ ഷെഡ്യൂൾ മൂന്ന് പാർട്ട് ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!