കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ പള്ളിപ്രം 14 ഡിവിഷൻ 51ആം നമ്പർ അംഗനവാടിയുടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.പി ഇന്ദിര, കൗൺസിലർ മാരായ കെ പി അബ്ദുൽ റസാക്ക്, കെ പി റാഷിദ്, ശ്രീജ ആരമ്പൻ, എ ഉമൈബ, എം ജാസ്മിന തുടങ്ങിയവർ സംസാരിച്ചു.
ശിശു വികസന ഓഫീസർ സുജയ, ഐ സി ഡി എസ് സൂപ്പർവൈസർ എം സോന
വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, അംഗന വാടി വർക്കർ, ഹെൽപർ, ആശ വർക്കർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
അംഗൻവാടി കെട്ടിട നിർമ്മാണത്തിന് വേണ്ടി സ്ഥലം അനുവദിച്ച എൻ ടി കദീജയെ ചടങ്ങിൽ മേയർ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

