കണ്ണൂർ.ഓൺലൈൻ വഴി ഗ്രാനൈറ്റ് ബുക്ക് ചെയ്ത യുവാവിൻ്റെ മൊബൈൽ ഫോണിൽ ലിങ്ക് അയച്ച് കൊടുത്ത് ക്യു ആർ കോഡ് തിരിച്ചറിഞ്ഞ തട്ടിപ്പ് സംഘം ബേങ്ക് അക്കൗണ്ടിൽ നിന്നും 50,999 രൂപതട്ടിയെടുത്തു. ചാലാട് സി.കെ.പുരത്തെ കെ.രജീഷിൻ്റെ (38) പണമാണ് തട്ടിയെടുത്തത്.ഈ മാസം 7 ന് ഓൺലൈൻ വഴി 26,000 രൂപയുടെ ഗ്രാനൈറ്റ് ബുക്ക് ചെയ്തപ്പോഴാണ് യുവാവിൻ്റെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം 50,999 രൂപ തട്ടിയെടുത്തത്.പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

