കണ്ണൂർ: ഡിസംബർ 1 മുതൽ 23 വരെ വഡോദരയിൽ നടക്കുന്ന ബിസിസിഐയുടെ വിജയ് മർച്ചന്റ് ട്രോഫിയിൽ (16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ത്രിദിന ടൂർണ്ണമെന്റ്) പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർക്കാരായ ആദിത്യൻ എസ് രാജ്, ഇമ്രാൻ അഷ്റഫ്, ഹൃദിൻ ഹിരൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർക്കാരനായ ഒ.വി മസർ മൊയ്തു ആണ് കേരള ടീമിൻറെ മുഖ്യ പരിശീലകൻ.തിരുവനന്തപുരം സ്വദേശിയായ മാനവ് കൃഷ്ണയാണ് ടീം ക്യാപ്റ്റൻ.ആസാം,പഞ്ചാബ്, പോണ്ടിച്ചേരി, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. ഡിസംബർ 1 ന്ആസാമുമായും ,6 ന് പഞ്ചാബുമായും ,11 ന് പോണ്ടിച്ചേരിയുമായും ,16 ന് ഹിമാചൽ പ്രദേശുമായും ,21 ന് ഉത്തർ പ്രദേശുമായും കേരളം ഏറ്റുമുട്ടും. കേരള ടീമിൻറെ പരിശീലന ക്യാമ്പ് നവംബർ 21 മുതൽ 27 വരെ തൊടുപുഴ കെ സി എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
വലംകൈയ്യൻ ഓഫ് സ്പിന്നറും വലംകൈയ്യൻ ബാറ്റ്സ്മാനുമായ ആദിത്യൻ എസ് രാജ് തലശ്ശേരി മലബാർ അത്ലറ്റിക് ക്ലബ്ബ് താരമാണ്. അണ്ടർ 14 വിഭാഗത്തിൽ കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട് . കണ്ണൂർ എടച്ചൊവ്വ തായ്യക്കണ്ടി ഹൗസിൽ ടി സി രജീഷൻറേയും എം ഷമ്നയുടേയും മകനായ ആദിത്യൻ എസ് രാജ് ചൊവ്വ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.
ടോപ് ഓർഡർ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് ആദ്യമായാണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ ഇമ്രാൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട് .
കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻ എം സി ഹൗസിൽ മുഹമ്മദ് അഷ്റഫിൻറേയും സെലീന എൻ എം സിയുടേയും മകനായ ഇമ്രാൻ അഷ്റഫ് എട്ടിക്കുളം ഏഴിമല ഇംഗ്ലീഷ് സ്കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ്.
വലം കൈയ്യൻ ലെഗ് സ്പിന്നായ ഹൃദിൻ ഹിരൺ ആദ്യമായാണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്ബ് താരമായ ഹൃദിൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട് . തലശ്ശേരി കാവുംഭാഗം ഹൃദ്യം വീട്ടിൽ ഹിരൺ കുമാറിൻറേയും ദിന ഹിരണിൻറേയും മകനായ ഹൃദിൻ ഹിരൺ കണ്ണൂർ ചിൻമയ വിദ്യാലയം പത്താം തരം വിദ്യാർത്ഥിയാണ്.
ബിസിസിഐ ലെവൽ ബി പരിശീലകനും കേരള രഞ്ജി ട്രോഫി ടീം മുൻ ഫീൽഡിങ്ങ് പരിശീലകനുമായ തലശ്ശേരി സ്വദേശിയായ ഒ വി മസർ മൊയ്തു ആണ് കേരള ടീമിൻറെ മുഖ്യ പരിശീലകൻ.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

