കണ്ണൂർ :- ചെട്ടി പീടികയ്ക്ക് സമീപം തെങ്ങിന്ന് തീ പിടിച്ചു. ഇന്നലെരാത്രി 7.30 ന്ന് അപ്രതീക്ഷിതമായി എത്തിയ മഴയും അതോടൊപ്പം ഉണ്ടായിരുന്ന ഇടിയും മിന്നലിലും കൂറ്റൻ തെങ്ങിന്ന് തീ പിടിക്കുകയും ചെയ്തത്.
അതേസമയം തളിപ്പറമ്പിലും ശക്തമായ ഇടിമിന്നലേറ്റ് തെങ്ങിന് തീപ്പിടിച്ചു. സർ സയ്യിദ് കോളേജിന് സമീപം വേളിപ്പാറയിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
ജെസീനയുടെ വീട്ടുമുറ്റത്തെ തെങ്ങിനായിരുന്നു മിന്നലേറ്റത്. തീപിടിച്ചതോടെ വീട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ കെ.പി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ കെടുത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

