ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു.

Kannadiparamba online news

ചക്കരക്കൽ: യാത്രക്കിടെ കാൽനടയാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു. മുണ്ടേരി ഏച്ചൂർ കോട്ടത്തിന് സമീപത്തെ ഓട്ടോ ഡ്രൈവർ പത്മാലയത്തിൽ അനീഷ് (41) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ 12 ന് വൈകുന്നേരം 4.45 ഓടെ വലിയന്നൂരിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.പത്മനാഭൻ – വസുമതി ദമ്പതികളുടെ മകനാണ്.അവിവാഹിതൻ.സഹോദരങ്ങൾ: ബിന്ദു. മനോഹരൻ, ഷനിൽ .ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!