പോക്സോ കേസിൽ 20 വർഷം തടവ്

Kannadiparamba online news

മട്ടന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി 20 വർഷം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. അയ്യൻകുന്ന് ചരൾ സ്വദേശി ബാസ്റ്റിൻ എന്ന ദേവസ്യയെ (79)യാണ് പോക്സോ കോടതി ജഡ്ജി അനീറ്റ ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് 90,000 രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം.

2015-ൽ പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഇൻസ്പെക്ടർ എം.സജിത്താണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!