കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് മയ്യിൽ ബ്ലോക്ക് വാർഷിക സമ്മേളനം

Kannadiparamba online news


കണ്ണാടിപ്പറമ്പ്:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് മയ്യിൽ ബ്ലോക്കിന്റെ വാർഷിക സമ്മേളനം ചേലേരി ഈശാനമംഗലം സാംസ്കാരിക കേന്ദ്രത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. കറത്ത പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിച്ച് പെൻഷൻകാർക്ക് പരിഷ്കരണ കുടിശ്ശികയും, 4 ഗഡു ക്ഷാമബത്താ കുടിശ്ശികയും നൽകണമെന്നും , മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് എല്ലാ പ്രമുഖ ആശുപത്രികളെയും ഉൾപ്പെടുത്തി എല്ലാ രോഗങ്ങൾക്കും ആനുകൂല്യങ്ങൾ നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കി. പുതിയ ഭാരവാഹികളായി കറത്ത പ്രകാശൻ ( പ്രസിഡന്റ്), സി.രമേശൻ (സെക്രട്ടറി), ബാബു വികാസ് (ട്രഷറർ)എന്നിവരെ തെരെഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് ശിവദാസൻ സി.രമേശൻ ,എം.വി.ജയരാജൻ, എ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!