കണ്ണൂർ .രോഗിയുമായി ആശുപത്രിയിലെത്തിയ രണ്ടംഗ സംഘം മതിയായ ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് ആശുപത്രി പി.ആർ.ഒ.യെ കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയതു.പരാതിയിൽരണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ പി.ആർ.ഒ.സനൂപിൻ്റെ പരാതിയിലാണ് മണികണ്ഠൻ, അക്ഷയ് എന്നിവർക്കെതിരെ കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയായിരുന്നു സംഭവം. രോഗിയുമായി എത്തിയ ഇരുവരും ബഹളം വെക്കുന്നത് കണ്ട് സ്ഥലത്തെത്തിയ പരാതിക്കാരനെ കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

