കണ്ണൂർ .എക്സൈസ് പരിശോധനയിൽ കഞ്ചാവും ലഹരിമരുന്നും പിടികൂടി. ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കുന്ന് കൊക്കേൻ പാറ രാജാജി റോഡിന്റെ വലതുവശത്തുള്ള മന്നമ്പേത്ത് എന്ന വീട്ടിന്റെ ഗേറ്റിന്റെ അരികിലുള്ള വൈദ്യുതി തൂണിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ലഹരി വിൽപ്പനക്കാർ ഒളിപ്പിച്ചു വെച്ച ഏഴ് ചെറു കവറുകളിലായി സൂക്ഷിച്ച 30 ഗ്രാം കഞ്ചാവും 5 പാക്കറ്റ് ഒസിബി പേപ്പറുകളുംകണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും സംഘവും പിടികൂടിയത്.
പ്രതിയെ കുറിച്ച് എക്സൈസ് സംഘത്തിന്സൂചന ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ
പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ വി പി, ധ്രുവൻ എൻ ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ് സി, സനീബ് കെ എന്നിവരും ഉണ്ടായിരുന്നു.
കഞ്ചാവും ലഹരിമരുന്നും പിടികൂടി

Leave a comment
Leave a comment