കടവത്തൂർ : അധിനിവേശത്തിന്നെതിരെ പൊരുതുന്ന പലസ്തീൻ ജനതയോടൊപ്പം ഇന്ത്യ നിൽക്കണമെന്ന് കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കടവത്തൂർ മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബു പാറാട് അധ്യക്ഷനായി. എൻ. ഇസ്മായിൽ, ഷംസീർ കൈതേരി, നസീഫ് നല്ലൂർ, ടി. അശ്റഫ്, കെ. ബഷീർ ഫാറൂഖി, കെ.കെ. അബ്ദുല്ല, ടി.കെ. അഹ്‌മദ്, കെ. അബൂബക്കർ, സി.എച്ച്. ഇസ്മായിൽ ഫാറൂഖി എന്നിവർ സംസാരിച്ചു.
വനിതാ സമ്മേളനം എം.ജി.എം. സംസ്ഥാന പ്രസിഡൻറ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. സി. സുബൈദ അധ്യക്ഷയായി. സക്കീന തെക്കയിൽ, എ. ആമിന ടീച്ചർ, എ.കെ. ആയിശ, സി.പി. ഹഫ്സ എന്നിവർ സംസാരിച്ചു. വാഫിറ ഹന്ന പ്രഭാഷണം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

