സേവനവും ആഘോഷവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യില്‍ യൂണിറ്റ് കുടുംബസംഗമം

Kannadiparamba online news

മയ്യില്‍: വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യില്‍ യൂണിറ്റിന്റെ കുടുംബ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ‘വ്യാപാരവും കുടുംബ ബന്ധങ്ങളും’ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി ബാബു കോട്ടയില്‍ മുഖ്യ പ്രഭാഷണം നടത്തി. സേവന പദ്ധതിയുടെ ഭാഗമായി മയ്യില്‍ പോലിസിന് നല്‍കിയ സിസിടിവി ക്യാമറ മയ്യില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദു റഹ്മാന്‍ ഏറ്റുവാങ്ങി. അസുഖ ബാധിതരായ, യൂണിറ്റ് അംഗങ്ങളായ ഒമ്പത് പേര്‍ക്ക് തുടര്‍ ചികിത്സയ്ക്കായി 1,20,000 രൂപ ചികിത്സാ ധന സഹായമായി ജില്ലാ ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത് വിതരണം ചെയ്തു. യൂണിറ്റ് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷാ വിജയികളായ 31 പേര്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. 33 വര്‍ഷമായി മയ്യില്‍ ടൗണില്‍ ചുമട്ടുതൊഴിലാളിയായി സേവനം അനുഷ്ഠിക്കുന്ന കെ വി ഹമീദിനെ ദേവസ്യാ മേച്ചേരി ഉപഹാരം നല്‍കി ആദരിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസുഫ് പാലക്കീല്‍, കെ ബിജു, യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജീവ് മാണിക്കോത്ത്, മയ്യില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദു റഹ്മാന്‍, സംസ്ഥാന സമിതി അംഗം കെ പി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ യു പി മജീദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കണ്ണൂരിലെ പ്രശസ്ത ഗായകര്‍ അണിനിരന്ന ഗാനമേള, മയ്യില്‍ യൂണിറ്റ് വനിതാ വിംഗ് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!