മുടങ്ങിയ ഒ.ഇ.സിഗ്രാന്റ് ഉടൻ വിതരണം ചെയ്യണം

Kannadiparamba online news

കണ്ണപുരം : മൂന്ന് വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഒ.ഇ.സി ഗ്രാന്റ് ഉടൻ വിതരണം ചെയ്യണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ് എസ് ) കണ്ണപുരം ശാഖാ സമ്മേളനം ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിലേക്ക് നൽകേണ്ട സർക്കാർ ഫണ്ട് മുടങ്ങുന്നതിനാൽ ഈ വിഭാഗം വിദ്യാർത്ഥികളോട് സ്ഥാപനാധികാരികൾ ഫീസടക്കാൻ ആവശ്യപ്പെടുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.വി.രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നടനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൃഷ്ണൻ കണ്ണപുരം, സംസ്ഥാന വൈറ്റ് ലിഫ്റ്റിംഗ് ജേതാവ് വൈഗരാജു എന്നിവരെയും ഉന്നത വിജയികളെയും ഉപഹാരം നൽകി അനുമോദിച്ചു. വനിതാവേദി ജില്ലാ പ്രസിഡന്റ് ടി.വി. പത്മിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ഗോപിനാഥൻ, ജയചന്ദ്രൻ പുല്ലാനി, പഞ്ചായത്തംഗം വി.വി. പുഷ്പവല്ലി, ശാഖാ സെക്രട്ടറി വേണു ആലക്കീൽ, ഭാരവാഹികളായ യു. ഗീത, സൗമ്യ രഞ്ജിത്ത്, അനിത വത്സൻ , രജനി ദിനേഷ് , അശ്വതി വിനോദ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!