മുഖ്യമന്ത്രിക്കു നേരെ കരിങ്കോടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മര്‍ദ്ദനനം

Kannadiparamba online news

പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരെ കരിങ്കോടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു.

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞു മടങ്ങവെ എരിപുരത്തെ കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്.

സ്ത്രീകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. കരിങ്കൊടിവീശിയ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം തടഞ്ഞു വയ്ക്കുകയും, പിന്നീട് വളഞ്ഞിട്ടു പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഹെല്‍മറ്റ് ഉള്‍പ്പടെ എടുത്താണ് അടിച്ചത്. ഈ സമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന വാഹനം കടന്ന് പോവുകയും ചെയ്തു.

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത് തടയാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതിക്കും മര്‍ദ്ദനമേറ്റു.

പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ്

നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും

നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്.

യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയും

പിണറായിക്ക് അകമ്പടി പോലീസോ ക്രിമിനലുകളോ; അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: നവകേരള സദസിന് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും പോലീസിന്റെ മാത്രമല്ല, സിപിഎമ്മിന്റെ പരിശീലനം സിദ്ധിച്ച ക്രിമനലുകളുടെ കൂടി അകമ്പടിയുണ്ടെന്നതാണ് പഴയങ്ങാടിയിലെ സംഭവം വ്യക്തമാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. അവരെ പോലീസിന് അറസ്റ്റ് ചെയ്യാം. എന്നാല്‍ പോലീസിനെ കാഴ്ചക്കാരാക്കി മുഖ്യമന്ത്രിക്ക് അകമ്പടി വന്ന സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രാകൃതമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ അക്രമിക്കുന്നതാണ് കണ്ടത്. വനിതാ പ്രവര്‍ത്തകയെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുകയായിരുന്നു.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഈ നാട്ടില്‍ എല്ലാവര്‍ക്കുമുണ്ട് . അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എം ഗുണ്ടകള്‍ക്ക് ആഭന്യന്തവകുപ്പു കൈയാളുന്ന മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. പോലീസ് കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു പ്രകോപവനവുമില്ലാതെയാണ് കെഎസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും പ്രവര്‍ത്തകരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തത്. ഇതിലുള്ള പ്രതിഷേധം അറിയിച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐയുടെ ക്രിമനലുകള്‍ക്ക് പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനകത്തു വെച്ചു പോലും ഡിവൈഎഫ്‌ഐക്കാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു.യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സുധീഷ് വെള്ളച്ചാൽ , മഹിത മോഹൻ ,രാഹുൽ പുത്തൻ പുരയിൽ ,സായി ശരൺ ,സഞ്ജു സന്തോഷ് എന്നിവരെയാണ് സി പി എം ഗുണ്ടകൾ മാരകമായി അക്രമിച്ചു പരിക്കേല്പിച്ചത് . പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം പിണറായി വിജയന്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ക്ക് തീറെഴുതിക്കൊടുത്തോ എന്ന് വ്യക്തമാക്കണം.നവകേരള സദസെന്ന പേരില്‍ സര്‍ക്കാര്‍ ചെലവിലുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് ഭാവമെങ്കില്‍ വരുംദിനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!