നവകേരള സദസ്സിന്‌ കണ്ണൂർ ജില്ലയിൽ ഇന്ന്‌ തുടക്കം

Kannadiparamba online news

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ജില്ലയിൽ തിങ്കളാഴ്ചമുതൽ ബുധനാഴ്ചവരെ. 20-ന് രാവിലെ പയ്യന്നൂർ പോലീസ് മൈതാനത്താണ് ആദ്യപരിപാടി.

നിവേദനങ്ങൾക്ക്‌ പ്രത്യേക കൗണ്ടറുകൾ ഒരുക്കും. നിവേദനങ്ങൾ നൽകുന്നവർക്ക് രസീത് നൽകും. സദസ്സ് തുടങ്ങുന്നതിന് മൂന്നുമണിക്കൂർ മുൻപ് നിവേദനം സ്വീകരിച്ചുതുടങ്ങും.

പയ്യന്നൂരിൽ

പയ്യന്നൂർ : പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ് തിങ്കളാഴ്ച രാവിലെ പത്തിന് പയ്യന്നൂർ പോലീസ് മൈതാനത്ത്‌ നടക്കും. സദസ്സിന് മുന്നോടിയായി പയ്യന്നൂർ ഗവ. ആശുപത്രിക്ക് സമീപമുള്ള ജുജു ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ സമൂഹത്തിൽ സവിശേഷ ഇടപെടൽ നടത്തുന്ന വ്യക്തികളുമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചർച്ച നടക്കും.

ജനങ്ങളിൽനിന്ന്‌ പരാതികൾ സ്വീകരിക്കാനായി പത്ത് കൗണ്ടറുകൾ ഒരുക്കും. രാവിലെ എട്ടുമുതൽ കൗണ്ടറുകളിലൂടെ പരാതികൾ സ്വീകരിക്കും. പതിനഞ്ചായിരത്തോളം പേർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. വൈകീട്ട് ഏഴിന് സ്റ്റീഫൻ ദേവസി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.

പഴയങ്ങാടി : കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് തിങ്കളാഴ്ച രണ്ടിന്‌ ആരംഭിക്കും. മുഖ്യമന്ത്രി മൂന്നിന്‌ എത്തും. മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിലാണ് പ്രത്യേകം സജ്ജമാക്കിയ വേദി. 25,000 പേർക്കുകുള്ള സൗകര്യം തയ്യാറാക്കി. ജനങ്ങൾക്ക് നിവേദനം നൽകുന്നതിനായി 11 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. കലാപരിപാടികളുമുണ്ട്.

തളിപ്പറമ്പിൽ

തളിപ്പറമ്പ് : ഉണ്ടപ്പറമ്പ് മൈതാനിയിലാണ് നവകേരള സദസ്സിനുള്ള വേദി. വൈകിട്ട് മൂന്നിനാണ് പരിപാടി. കാൽലക്ഷം പേർക്കിരിക്കാവുന്ന വിധത്തിലാണ് നിർമാണം.

പരാതികൾ സ്വീകരിക്കാൻ വേദിക്കരികിൽ പത്ത് കൗണ്ടറുകളുണ്ട്. ഉച്ചയ്ക്കുശേഷം നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെട്ടുത്തി. കൂവോട്, ചിറവക്ക്, സെയ്ദ് നഗർ എന്നിവിടങ്ങളിലാണ് വിവിധയിടങ്ങളിൽ നിന്നായുള്ള വാഹനങ്ങൾക്ക് സ്ഥലസൗകര്യമൊരുക്കിയിട്ടുള്ളത്.

ഇരിക്കൂറിൽ

ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലം നവകേരള സദസ്സ് വൈകിട്ട് അഞ്ചിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപത്തെ മുത്തപ്പൻ ക്ഷേത്രപരിസരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ അപേക്ഷകൾ സ്വീകരിക്കാനുള്ള കൗണ്ടറുകൾ തുറക്കും. സ്ത്രീകൾക്കും പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്നവർക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. മുഖ്യമന്ത്രി 6.30-ന് എത്തും. 5000 പേർക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 15,000 പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിവെള്ളൂർ-പെരളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു പുസ്തകം നൽകി സ്വീകരിക്കുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!