ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ ഒരാളെക്കൂടി പിടിയിൽ

Kannadiparamba online news

ചക്കരക്കല്ല് :ഇരിവേരിയിൽ ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ ഒരാളെക്കൂടി ചക്കരക്കല്ല് പോലീസ് അറസ്റ്റുചെയ്തു. വയനാട് പേരിയയിലെ പുതുപറമ്പിൽ ഹൗസിൽ പി.എസ്.ഷാജഹാൻ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ശിവപുരത്ത്‌നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

ഇരിവേരിയിലെ കേളോത്ത് വീട്ടിൽ കെ.നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ചന്ദനമരത്തിനൊപ്പം സംഭവം നടന്ന വീട്ടിലെ സി.സി.ടി.വി. ക്യാമറകളും വീട്ടുമുറ്റത്തെ ഫാമിലെ കോഴിമുട്ടകളും ഇവർ കവർന്നിരുന്നു. കഴിഞ്ഞ മാസം 16-ന് പുലർച്ചെയായിരുന്നു മോഷണം. വീടിനു മുന്നിലുളള പറമ്പിലെ വർഷങ്ങൾ പ്രായമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. സംഭവത്തിൽ നേരത്തേ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ചക്കരക്കല്ല് എസ്.ഐ. എം.സി.പവനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സിജിൽ, അർജുൻ എന്നിവരുടെ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!