എൻ.എൽ.യു കണ്ണൂർ കോർപ്പറേഷൻ ഓട്ടോ തൊഴിലാളി മീറ്റിങ് നടത്തി

Kannadiparamba online news

കണ്ണൂർ: എൻ.എൽ.യു കണ്ണൂർ കോർപ്പറേഷൻ ഓട്ടോ തൊഴിലാളി മീറ്റിങ് നാഷണൽ ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി വഹാബ് കണ്ണാടിപ്പറമ്പ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മേയർ കെ.സി നമ്പർ കൊടുക്കാതെ മലക്കം മറയുകയാണെന്നും കോർപ്പറേഷൻ പരിധിയിൽ വോട്ടു ചെയ്ത് വിജയിപ്പിക്കുകയും ജയിച്ചതിനു ശേഷം മേയർ അടക്കമുള്ളവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഓട്ടോ തൊഴിലാളി യൂണിയൻ എൻ.എൽ.യു കുറ്റപ്പെടുത്തി. എൻ.എൽ.യു ഓട്ടോ തൊഴിലാളികൾ കെ.സി നമ്പറിന് അപേക്ഷിച്ചപ്പോൾ അപേക്ഷകൾ രേഖാ മൂലം എഴുതി കൊടുത്തിട്ടും ഗൗനിക്കാൻ കഴിയാത്ത മേയർ തൽസ്ഥാനത്ത് ഇരിക്കുന്നത് ലജ്ജാകരമാണെന്ന് വഹാബ് കണ്ണാടിപ്പറമ്പ് പറഞ്ഞു. പ്രസ്തുത യോഗത്തിൽ മുഹമ്മദ്‌ ജാബിർ, രഞ്ജിത്ത്, അഷ്‌റഫ്‌, ഖലീൽ, നിസാം, ഷാജി തെയ്യിൽ, അഷ്‌റഫ്‌ എൻ.എൽ.യു കണ്ണൂർ ആയിക്കര വിജയകുമാർ, നാച്ചി, നാസർ എന്നിവർ പ്രസംഗിച്ചു. എൻ.എൽ.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ആസാദ് ടി.കെ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഓട്ടോ തൊഴിലാളി യൂണിയൻ എൻ.എൽ.യു അസീസ് സ്വാഗതവും, രഞ്ജിത്ത് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!