ക്ഷേത്ര ചിറയിൽ അയ്യപ്പഭക്തൻ മുങ്ങി മരിച്ചു

Kannadiparamba online news

പയ്യന്നൂർ: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ചിറയിൽ അയ്യപ്പഭക്തൻ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ഏഴിലോട് അറത്തി പറമ്പിലെ സുരേഷിൻ്റെ മകൻ സനൽ (18) ആണ് മരണപ്പെട്ടത്.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം ക്ഷേത്ര ചിറയിൽനീന്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.നാട്ടുകാർ ഉടൻ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ വി .പ്രഭാകരൻ്റെ നേതൃത്വത്തിലെത്തിയ സംഘം രക്ഷപ്പെടുത്തി ചിറയിൽ നിന്നും പയ്യന്നൂർ സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.പ്രാഥമിക ചികിത്സക്ക് ശേഷം ഗുരുതരാവസ്ഥയിൽ പരി യാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!