പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.

Kannadiparamba online news

പള്ളിക്കുന്ന് :- ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഉരുക്ക് വനിത പ്രിയദർശിനി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ആറാം ജൻമദിനത്തിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ പള്ളിക്കുന്ന് വനിതാ കോളേജിന്ന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ഐ എൻ ടിയു സി ജില്ലാ പ്രസി : ഡോ: ജോസ് ജോർജ്ജ്‌ പ്ലാത്തോട്ടം ഉൽഘാടനം നിർവ്വഹിച്ചു. കെ.പി.സി സി മെമ്പർ രാജീവൻ എളയാവൂർ, പി . വേലായുധൻ, സി വി സന്തോഷ്, കല്ലിക്കോടൻ രാഗേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ , കെ. മോഹനൻകൊറ്റാളി, വി ഹാസ് അത്താഴക്കുന്ന്, ശറഫുദ്ദീൻ കാട്ടാമ്പള്ളി, അനുരുപ് കുമാർ പൂച്ചാ ലി , എൻ , വി , പ്രദീപ് കുമാർ , യു. ഹംസ ഹാജി, സുനീഷ്, ആശാ രാജീവൻ ,ഉഷാകുമാരി , ഓമന ,ലത ,മഹേഷ്, അരുൺ കുമാർ , മോഹനാംഗൻ എന്നിവർ സംസാരിച്ചു. രാജീവൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു.

കക്കാട് :ഇന്ദിരാ പ്രിയദർശിനിയുടെ നൂറ്റി ആറാം ജൻമദിനത്തിൽ കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് അനുരൂപ് കുമാർ പൂച്ചാലിയുടെ അദ്ധ്യക്ഷതയിൽ കല്ലിക്കോടൻ രാഗേഷ് ഉൽഘാടനം നിർവ്വഹിച്ചു. വിഹാസ് അത്താഴക്കുന്ന്, മനോജ് പുഞ്ചേൻ , കെ. ദിവാകരൻ, മുരളി അത്താഴക്കുന്ന്, വിനീത എന്നിവർ സംസാരിച്ചു. ജലീൽ ചക്കാല ക്കൽ സ്വാഗതവും, മുരളി പയ്യനാടൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!