മയ്യിൽ: പ്ലസ് വിദ്യാർത്ഥിയെ പുറത്ത് നിന്നെത്തിയ നാലംഗസംഘം മർദ്ദിച്ചു.മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അദിനാനെ (17) യാണ് മർദ്ദിച്ചത്.ഇന്നലെ രാവിലെ സ്കൂളിന് പുറത്ത് വെച്ചായിരുന്നു മർദ്ദനം. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ചീത്ത വിളിച്ചുവെന്ന വിരോധം വെച്ച് വിദ്യാർത്ഥിയുടെ സഹോദരൻ ആരോമൽ, ഇയാളുടെ സുഹൃത്തുക്കളായ അജിനാസ്, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേരും ചേർന്നാണ് മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ വിദ്യാർത്ഥിയുടെ മൊഴിയെടുത്ത പോലീസ് നാലു പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

