വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് കുടുംബ സംഗമം നാളെ

Kannadiparamba online news

മയ്യിൽ: വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് കുടുംബ സംഗമം നാളെ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.എ.എസ്) മയ്യിൽ യൂണിറ്റ് അംഗങ്ങളുടെ കുടുംബ സംഗമമാണ് നടക്കുക. വൈകീട്ട് 4 മണിക്ക് മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷയിൽ വിജയികളായവർക്ക് അനുമോദനം, സ്കോളർഷിപ്പ് വിതരണം, അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, പൊതുജന സേവന പദ്ധതിയുടെ ഭാഗമായി മയ്യിൽ പൊലീസിന് സി.സി.ടി.വി ക്യാമറ കൈമാറൽ തുടങ്ങിയവയും നടക്കും. ചികിത്സാ സഹായ വിതരണം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത നിർവ്വഹിക്കും. ‘വ്യാപാരവും കുടുംബ ബന്ധങ്ങളും’ എന്ന വിഷയത്തിൽ സമിതി സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ സംസാരിക്കും. തുടർന്ന് കണ്ണൂരിന്റെ പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനമേളയും വനിതാ വിങിന്റെ കലാപരിപാടികളും നടക്കും. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളും ഉച്ചയ്ക്ക് 2.30 മുതൽ 4 മണി വരെ രജിസ്‌ട്രേഷൻ കൗണ്ടറിൽ പേര് റജിസ്റ്റർ ചെയ്ത് ഫുഡ്, ഗിഫ്റ്റ് കൂപ്പണുകൾ കൈപ്പറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, വർക്കിംഗ് പ്രസിഡന്റ് എം ഒ നാരായണൻ, ട്രഷറർ യു പി മജീദ്,
മേഖല ജോയിൻറ് സെക്രട്ടറി ഷറഫുദ്ദീൻ പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!