മേയറുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 34 മാസം കൊണ്ട് 360 പേർക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

Kannadiparamba online news

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. 47 പേര്‍ക്കായി ആകെ 4,54,500/- രൂപയുടെ സഹായമാണ് വിതരണം ചെയ്തത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പുതിയ ഭരണ സമിതി നിലവില്‍ വന്നതിനുശേഷം ആകെ 360 പേര്‍ക്ക് 32 ലക്ഷം രൂപയുടെ ധനസഹായം നല്‍കിക്കഴിഞ്ഞു.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ പി വി ജയസൂര്യന്‍, പി വി കൃഷ്ണകുമാര്‍, മിനി അനില്‍ കുമാര്‍, ആസിമ സി എച്ച്, എന്‍ ഉഷ, കെ പി അനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!