കണ്ണാടിപ്പറമ്പ: കഴിഞ്ഞ നാലു ദിവസങ്ങളിലായി കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശസേവ യു.പി സ്കൂൾ മികച്ച വിജയം നേടിയെടുത്തതിനു പിന്നാലെ സ്കൂളിൽ ആഹ്ലാദ പ്രകടനം നടത്തി. എൽ.പി, യു.പി വിഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തതിൽ യു.പി വിഭാഗത്തിലും സംസ്കൃതത്തിലും റണ്ണേഴ്സ്-അപ്പും അറബിക്കിൽ ഓവറോൾ കിരീടവും നേടി ദേശസേവ വെന്നിക്കൊടി പാറിച്ചു. സ്കൂൾ പരിസരത്ത് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർഥികൾ ആഹ്ലാദ പ്രകടനം നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

